നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് ഇന്ന് അപേക്ഷ തള്ളിയത്.

കേസിൽ എട്ടാം പ്രതിയായ ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണത്തെ തുടർന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിചാരണ കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

2017ലാണ് നടി ആക്രമിക്കപ്പെട്ട കേസിനു തുടക്കം കുറിക്കുന്നത്. കേസി നിലവിൽ എറണാകുളത്തെ പ്രത്യേക കോടതിയിൽ വിചാരണയിലാണ്.

admin:
Related Post