വാളയാറില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മിനിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുവാണ് പിടികൂടിയത്.ഈറോഡില്‍ നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി വന്ന മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുകള്‍. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.35 പെട്ടികളിലായിട്ടാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചുവച്ചിരുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

English : Large cache of explosives seized in Walayar