സര്‍വ്വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഒരാഴ്ച കൊണ്ട് പരീക്ഷകള്‍ തീര്‍ക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സാദ്ധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി.

കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അറിയിച്ചു.

അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാനായി ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ അദ്ധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വി.സി അജയകുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

admin:
Related Post