HomeNewsആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഗുരുവായൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം നാലമ്പലത്തിൽ പ്രവേശിച്ച് ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിക്കുകയും പ്രസാദം ഏറ്റുവാങ്ങുകയും ചെയ്തു.

നേരത്തെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ ഉപമുഖ്യമന്ത്രിയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലിന്റെയും ദേവസ്വം ജീവനക്കാരുടെയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക സംഘത്തോടൊപ്പം അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയായിരുന്നു.

മുൻ തൃശൂർ ജില്ലാ കളക്ടറും നിലവിൽ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ വി.ആർ. കൃഷ്ണ തേജയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular