ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രില്‍ 2 ന് കോഴിക്കോട് വെച്ചാണ് വിവാഹം.
നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായി പ്രവർത്തിച്ച നീരജ് അപ്പോത്തിക്കിരി, സപ്തശ്രീ തസ്‌കര, അടി കപ്യാരേ കൂട്ടമണി, ഒരു മെക്സിക്കൻ അപാരത തുടങ്ങി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും തന്റെ കഴിവ് തെളിയിച്ച നടനാണ് നീരജ്.

