” എല്ലാ നാറികളും ഉണ്ടല്ലോ ” വർഷങ്ങൾക്ക് ശേഷം: ടീസർ പുറത്തിറങ്ങി, റിലീസ് തീയതി പ്രഖ്യാപിച്ചു! 

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ടീസർ മോഹൻലാൽ റിലീസ് ചെയ്തു. ടീസർ സൂചിപ്പിക്കുന്നത് രണ്ട് കാലഘട്ടങ്ങളിലായി പുരോഗമിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ്. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രണവ് മോഹൻലാലിനും മോഹൻലാലിനും ഇടയിലുള്ള സാമ്യതകളെക്കുറിച്ച് ആരാധകർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടെന്നാണ് ആരാധകർ പറയുന്നത്.

വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

മറ്റ് അണിയറ പ്രവർത്തകർ:

 • നിർമ്മാണം: വൈശാഖ് സുബ്രഹ്മണ്യം (മേരിലാൻഡ് സിനിമാസ്)
 • സംഗീതം: അമൃത് രാംനാഥ് (ബോംബൈ ജയശ്രീയുടെ മകൻ)
 • ഛായാഗ്രഹണം: വിശ്വജിത്ത് ഒടുക്കത്തിൽ
 • എഡിറ്റർ: രഞ്ജൻ എബ്രഹാം
 • പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് എം താനൂർ
 • വസ്ത്രാലങ്കാരം: ദിവ്യ ജോർജ്ജ്
 • പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ
 • ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭയ് വാര്യർ
 • മേക്കപ്പ്: റോണക്സ് സേവ്യർ
 • വരികൾ: ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ
 • ഓഡിയോഗ്രഫി: വിപിൻ നായർ
 • കളറിസ്റ്റ്: ശ്രീക് വാരിയർ
 • VFX: Accel Media
 • ഫിനാൻസ് കൺട്രോളർ: വിജീഷ് രവി & ടിൻസൺ തോമസ്
 • പർച്ചേസ് മാനേജർ: ജയറാം രാമകൃഷ്ണ
 • നിശ്ചലദൃശ്യങ്ങൾ: ബിജിത്ത് ധർമ്മടം
 • പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്
 • സബ്ടൈറ്റിലുകൾ : വിവേക് ​​രഞ്ജിത്ത്, വിതരണം: മെറിലാൻഡ്സിനിമാസ്, പ്രൊമോ കട്ട്സ്: Cutzilla Inc, ഓഡിയോ പങ്കാളി: തിങ്ക് മ്യൂസിക്, വിദേശ വിതരണ പങ്കാളി: ഫാർസ് ഫിലിം,  മാർക്കറ്റിംഗ് പാർട്ണർ: കല്യാൺ ജ്വല്ലേഴ്‌സ്,  ഓൾ ഇന്ത്യ ഡിസ്‌ട്രിബ്യൂഷൻ: മെറിലാൻഡ് സിനിമാസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 
admin:
Related Post