നിഖിൽ – പല്ലവി വർമ്മ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

യൂത്ത് സെൻസേഷൻ നായകൻ നിഖിലിനും ഭാര്യ ഡോ. പല്ലവി വർമ്മക്കും ആൺകുഞ്ഞ് പിറന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് ആൺകുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

നിഖിലിന്റെയും പല്ലവിയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രി സന്ദർശിക്കുകയും ഇരുവരെയും അഭിനന്ദിക്കുകയും ചെയ്‌തു. നിഖിൽ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഒരു ചിത്രത്തിലൂടെയാണ് നിഖിൽ അറിയിച്ചത്. കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നിഖിൽ അറിയിച്ചത്. നിഖിലിന്റെ ആരാധകർ വാർത്തയിൽ സന്തോഷിക്കുകയും സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിക്കുകയും ചെയ്‌തു.

2020ലാണ് നിഖിലും പല്ലവിയും വിവാഹിതരാകുന്നത്. ‘സ്വയംഭൂ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുകയാണ് നിഖിൽ ഇപ്പോൾ. ‘ദി ഇന്ത്യൻ ഹൗസ്’, ‘കാർത്തികേയ 3’ എന്നിവയാണ് നിഖിലിന്റെ റിലീസാവാൻ ഒരുങ്ങുന്ന സിനിമകൾ

admin:
Related Post