5 നിലകളുള്ള ഗ്ലാസ് സെറ്റുമായ് ‘ജി2’ ! അദിവി ശേഷിന്റെ സ്പൈ ത്രില്ലർ ചിത്രം ഹൈദരാബാദിൽ

അദിവി ശേഷ് നായകനായെത്തുന്ന ആക്ഷൻ സ്പൈ ത്രില്ലർ ചിത്രം ‘ജി2’വിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി 5 നിലകളുള്ള ഒരു ഗ്ലാസ് സെറ്റാണ് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബനിത സന്ധുവാണ് നായിക.

ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജി2’. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധായകൻ. പിആർഒ: ശബരി.

admin:
Related Post