കെ. ബാലചന്ദറിനെ സ്മരിച്ച് നടൻ റഹ്മാൻ!

ഓർമ്മായായ സംവിധായകൻ കെ.ബാലചന്ദറിൻ്റ 91 – മത് ജന്മദിനമാണ് ഇന്ന് . തൻ്റെ ജീവിതത്തിൽ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയെ ഓർക്കുകയാണ് നടൻ റഹ്മാൻ

“എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത , എന്നും സ്മരിക്കുന്ന ഗുരു തുല്യ നാമമാണ് കെ. ബാലചന്ദർ. പപ്പേട്ട(പി.പത്മരാജൻ)നെ പോലെ ഭരതേട്ടനെ പോലെ , ശശിയേട്ടനെ പോലെ എൻ്റെ ജീവിതത്തിൽ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയാണ് കെബി സാർ. അഭിനേതാക്കളെല്ലാം അദ്ദേഹത്തിൻ്റെ സിനിമയിൽ ഒന്നു മുഖം കാണിക്കുവാനുള്ള അവസരത്തിനായി തപസിരിക്കുന്ന കാലത്താണ് മഹാ ഭാഗ്യമായി പുതു പുതു അർത്ഥങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. നേരത്തേ തന്നെ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും ഈ സിനിമയുടെ മഹത് വിജയം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു സ്ഥാനം നേടി തന്നു. അത് ഞാൻ നന്ദി പൂർവ്വം എന്നും അഭിമാനത്തോടെ ഓർക്കുന്നു. അദ്ദേഹത്തിൻ്റെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നത് തന്നെ ഭാഗ്യമാണ്. എന്നാൽ വീണ്ടും നാലോളം പ്രൊജക്ടുകളിൽ അദ്ദേഹത്തിൻ്റെ കീഴിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു.അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും കാലങ്ങളെ അതിജീവിച്ചവയാണ്.
ഇന്നും നിത്യവും എനിക്ക് പുതു പുതു അർത്ഥങ്ങൾ എന്ന സിനിമയെ അഭിനന്ദിച്ചും പ്രശംസിച്ചും ആരാധകർ സന്ദേശങ്ങൾ അയക്കുന്നു. അദ്ദേഹം നമ്മോടൊപ്പം ഇല്ലെങ്കിലും എന്നെ പോലുള്ള കലാകാരന്മാരുടെയും സിനിമാ ആരാധകരുടെയും മനസ്സിൽ എന്നെന്നും ജീവിക്കുന്നു … പ്രണാമം”

English Summary: Actor Rahman remembers K.Balachander!

admin:
Related Post