Home Blog Page 96

വെള്ളത്തിൽ കുതിർത്ത കടല ദിവസവും കഴിക്കു; അറിയാം ചില ആരോ​ഗ്യ രഹസ്യങ്ങൾ

0

ശരീരത്തിൽ പ്രോട്ടിനൊപ്പം ആരോ​ഗ്യവും കാത്തു സൂക്ഷിക്കാൻ ഇതാ ചില കടല മാജിക്കുകൾ. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കടല. ഇത് ശരീരത്തിന് വിവിധ ഗുണങ്ങൾ നൽകുന്നു. എന്നാൽ എല്ലാ ദിവസവും രാവിലെ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത കടല കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും?കടലയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, നിങ്ങൾ ദിവസവും കുതിർത്ത കടല കഴിക്കുകയാണെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം അല്ലെങ്കിൽ വയറുവേദന പോലുള്ള വയറ്റിലെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. കറുത്ത കടലയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കറുത്ത കടലയിലെ ഉയർന്ന അളവിലുള്ള നാരുകളും പ്രോട്ടീനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന് ഇത് ഒരു മികച്ച പ്രഭാതഭക്ഷണ ഓപ്ഷനാണ്. നാരുകൾ സംതൃപ്തി വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

health tips for better life

റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യം ചെയ്യിലിന് ഹാജരായി; അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത

0

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യംചെയ്യിലിന് ഹാജരായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിലെ നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വേടൻ എത്തുന്നത്. ഇന്നും നാളെയും ചോദ്യംചെയ്യലിന് എത്തണമെന്നാണ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദ്ദേശമുണ്ട്. യുവ ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ വേടൻ എത്തിയത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചട്ടുള്ളത്. 2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതി.
വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടൻ കോടതിയിൽ പറഞ്ഞത്.
ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്നും ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ചിലർ ശ്രമിക്കാറുണ്ടെന്ന ശ്രദ്ധേയമായ നിരീക്ഷണമാണ് കേസിൽ കോടതി നടത്തിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഈ കാലയളവിൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നുവെന്ന് പരാതിക്കാരി വാദമായി ഉയർത്തിയിരുന്നു. എന്നാൽ അത്തരം ഒരു മാനസികാവസ്ഥ അവർക്ക് ഉണ്ടായില്ലെന്ന് തെളിയിക്കാൻ തനിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ വേടൻ ഹാജരാക്കിയിരുന്നു തങ്ങൾക്കിടയിൽ പണം ഇടപാട് ഉണ്ടായിരുന്നുവെന്നും ഇയാൾ സമ്മതിച്ചിരുന്നു ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളുടെ തെളിവുകൾ ഇന്ന് പോലീസ് പരിശോധിക്കും. യുവതി പണം കൈമാറിയതിന്റെ തെളിവുകൾ നേരത്തെ പോലീസ് പരിശോധിക്കുകയും ബാങ്ക് ഇടപാട് രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു ജാമ്യാപേക്ഷയും പോലീസ് കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന കാലയളവിൽ ഒളിവിൽ പോയ വേടനെ പോലീസ് കാര്യമായി അന്വേഷിച്ചില്ല എന്ന ആരോപണവും ശക്തമാണ്.

vedan case latest update

ചലച്ചിത്ര സംവിധായിക ഡോ കൃഷ്ണ പ്രിയദർശൻ ഒരുക്കിയ കടലിനക്കരെ ഒരു ഓണം മ്യൂസിക്കൽ വീഡിയോ പുറത്ത്

0

പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനു തയ്യാറായി നില്ക്കുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ “കടലിനക്കരെ ഒരു ഓണം” റിലീസായി.

എമിനൻ്റ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച മ്യൂസിക്കൽ വീഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിംഗ് – രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ – കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെൻ്റ് LLC ഷാർജ, ചമയം -സജീന്ദ്രൻ പുത്തൂർ.

പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിൻ്റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിൻ്റെ നൃത്ത വിദ്യാർത്ഥികളും അഭിനയിക്കുന്നു.

അൽ മഹാത്ത ഷാർജ, അബുദാബി, ഉം അൽ ക്വയിൻ എന്നിവിടങ്ങളിലായി ചിത്രീകരിച്ച വീഡിയോ, മാനസികമായും ശാരീരികമായും ബൗദ്ധികമായും വെല്ലുവിളികൾ നേരിടുന്നവരെ എല്ലാതരം ആഘോഷങ്ങളിലും പങ്കെടുപ്പിക്കണമെന്നും അത് അത്തരക്കാർക്ക് പകരുന്നത് ശ്രേഷ്ഠമായ പ്രോത്സാഹനമാണന്നുമുള്ള ഉദാത്തമായ സന്ദേശവും ഉൾക്കൊള്ളുന്നു.
മ്യൂസിക്കൽ വീഡിയോയുടെ പി ആർ ഓ അജയ് തുണ്ടത്തിൽ.

കളർപ്ലാനറ്റ് സ്റ്റുഡിയോസ് വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി ഋഷഭ് ഷെട്ടി

0

കാക്കനാട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോസിന്‍റെ വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി കന്നഡയിലെ ശ്രദ്ധേയ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളുത്തി സ്റ്റുഡിയോയുടെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റുഡിയോയുടെ ഡയറക്ടർ ബോര്‍ഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി, രമേഷ് സി പി , ഡോ. ബിനു സി നായർ, ലീമ ജോസഫ് തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമായി.

‘സു ഫ്രം സോ’യിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ഷാനൽ ഗൗതം, അനിരുദ്ധ് മഹേഷ് എന്നിവരും നടി സിജ റോസ്, സുനിൽ ഇബ്രാഹിം, ജിൻസ് ഭാസ്കർ, ഡോ.സിജു വിജയൻ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്റ്റുഡിയോയുടെ കോർപറേറ്റ് വീഡിയോയുടെ ലോഞ്ചും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മലയാളത്തിൽ ഓണം റിലീസായെത്തി വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന ലോക ചാപ്റ്റർ 1 ചന്ദ്ര, ജെ.എസ്.കെ, സു ഫ്രം സോ തുടങ്ങി ഒട്ടേറെ സിനിമകളുടെ കളർ ഗ്രേഡിംഗ് ജോലികള്‍ നിർവ്വഹിച്ചത് കളർ പ്ലാനെറ്റ് സ്റ്റുഡിയോസാണ്. ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്റ്റർ 1 സിനിമയുടെ ജോലികളും ഇപ്പോള്‍ സ്റ്റുഡിയോയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

” കമ്മട്ടം ” മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു

0

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു.ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ പ്രേക്ഷകരെ ശക്തമായി പിടിച്ചിരുത്തുകയാണ്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്‌.

മലയാളത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു കുറ്റഅന്വേഷണ ത്രില്ലറായ കമ്മട്ടം എങ്ങും മികച്ച അഭിപ്രായം ആണ് വന്നുകൊണ്ട് ഇരിക്കുന്നത്. ZEE5യുടെ ആദ്യത്തെ മലയാളം ഒർജിനൽ എന്ന നിലയിൽ ഈ സീരീസ് ഏറെ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

തൃശ്ശൂരിനെ ഞെട്ടിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കമ്മട്ടം, 23 ഫീറ്റ് പ്രൊഡക്ഷൻസ് നിർമിച്ച ഈ സീരീസിൽ പ്രധാന വേഷത്തിൽ സുധേവ് നായർ എത്തുന്നു. കൂടാതെ ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കവളയൂർ, അരുണ്‍ സോൾ, ശ്രീരേഖ, ജോർഡി പൂഞ്ഞാർ എന്നിവർ വേഷമിടുന്നു.

പ്ലാന്റർ സാമുവൽ ഉമ്മന്റെ സംശയാസ്പദമായ മരണത്തോടെയാണ് സീരീസ് ആരംഭിക്കുന്നത്.അന്വേഷണത്തിനിടെ പല അത്ഭുതകരമായ മരണങ്ങളും ഭീതിജനകമായ കണ്ടെത്തലുകളും സംഭവിക്കുന്നു. ഒടുവിൽ സാമുവലിന്റെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഫ്രാൻസിസിന്റെ അടുത്തേക്ക് അന്വേഷണം എത്തുമ്പോൾ കഥ കൂടുതൽ ആവേശകരമാകുന്നു.
സുദേവ് നായർ അവതരിപ്പിച്ച ഇൻസ്‌പെക്ടർ ആന്റോണിയോ ജോർജ്ജിന്റെ കുറ്റഅന്വേഷണത്തിലൂടെ കഥ പറയുന്ന സീരീസ് പ്രേക്ഷകരെ നന്നായി പിടിച്ചു ഇരുത്തുനുണ്ട്.

“കമ്മട്ടം എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ആണ്.ZEE5യുടെ ആദ്യത്തെ മലയാളം ഓറിജിനൽ ആയി കമ്മട്ടം പുറത്തിറങ്ങുകയും മികച്ച അഭിപ്രായം ആണ് വന്ന് കൊണ്ട് ഇരിക്കുന്നത് എന്ന് പ്രധാനവേഷം കൈകാര്യം ചെയ്ത സുധേവ് നായർ കൂട്ടിച്ചേർത്തു.

യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയ ശക്തമായ കഥയാണ് ഞങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത്.
മലയാള സിനിമ പ്രേക്ഷകർക്ക് വിശ്വാസത്തോടെയുള്ള ഒരു OTT പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ZEE5. മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ZEE5 ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

മികച്ച അഭിപ്രായം നേടി ‘കമ്മട്ടം’ ഇപ്പോൾ ZEE5യിൽ സ്ട്രമിങ് തുടരുന്നു.

ഹൈദരാബാദിൽ ചേരികളുടെ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ബാഹുബലിക്ക് വേണ്ടി ഒരുക്കിയ മഹിഷ്മതി സാമ്രാജ്യത്തിൻ്റെ സെറ്റ് പോലെ അത്രയും വലിപ്പത്തിലാണ് ഈ ചിത്രത്തിന് വേണ്ടിയുള്ള ചേരികളുടെ സെറ്റ് ഒരുങ്ങുന്നത്. ചേരിയിൽ നിന്നുയർന്ന് വരുന്ന ശക്തനായ നായകൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ അടക്കം കാണാൻ സാധിക്കുന്ന ഒരു വമ്പൻ ആർച്ചും ഈ സെറ്റിൻ്റെ മധ്യത്തിൽ തന്നെ കാണാൻ സാധിക്കും. നായകൻ്റെ ചേരി സാമ്രാജ്യത്തിൻ്റെ ആണിക്കല്ല് പോലെയാണ് ഈ വമ്പൻ കവാടം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “ചേരികളുടെ ബാഹുബലി” എന്നതാണ് ഈ ബ്രഹ്മാണ്ഡ സെറ്റിന് പിന്നിലെ വിഷൻ.

100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും ‘ദ പാരഡൈസ്’. അനിരുദ്ധ് രവിചന്ദർ, അർജുൻ ചാണ്ടി എന്നിവരുടെ ശബ്ദത്തിൽ ഒരുങ്ങുന്ന, അനിരുദ്ധ് ഈണം പകരുന്ന ഒറിജിനൽ സൗണ്ട് ട്രാക്കും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറും.

ഇതിനോടകം പുറത്ത് വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പൻ ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. അതോടൊപ്പം ചിത്രം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി സഹകരിക്കുന്നു എന്ന വാർത്തയും, ചിത്രത്തിൽ ഹോളിവുഡ് താര സാന്നിധ്യം ഉണ്ടാകുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി പാരഡൈസ്. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി നാനിയെ അവതരിപ്പിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ലോക യൂണിവേഴ്സിലെ മൂത്തോനായി മമ്മൂട്ടി; ജന്മദിനാശംസകൾ നേർന്ന് സ്പെഷ്യൽ പോസ്റ്റർ പുറത്ത്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ യൂണിവേഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ അടിക്കടി പരാമർശിക്കപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇന്ന് 74 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. മൂത്തോന് ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് ടീം ലോക ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഈ യൂണിവേഴ്സിലെ ചിത്രങ്ങളിലേക്കുള്ള മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഓണം ബ്ലോക്ക്ബസ്റ്ററായ ചിത്രം ഇപ്പോൾ റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറ്റം നടത്തുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചകൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ “ലോക” നേടിയത്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്.

“ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നതും വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിലാണ് ഒരുക്കിയത്. സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം മേക്കിങ് മികവ് കൊണ്ടും വലിയ പ്രശംസ നേടി. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് “സാമ്രാജ്യം”.

ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പിആർഒ- ശബരി

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’ ; നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രീതിയുടെ ജന്മദിനം പ്രമാണിച്ച് ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. “വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നേരത്തെ പുറത്ത് വന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.

ഓസ്കാർ പുരസ്കാര ജേതാവായ എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത് എന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ്.

വമ്പൻ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം 5 ഭാഷകളിൽ റിലീസ് ചെയ്യും. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’ കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ.ഭ.ബ’, ജയറാം – കാളിദാസ് ജയറാം – ജി പ്രജിത്ത് ടീമിൻറെ “ആശകൾ ആയിരം”, എം മോഹനൻ – അഭിലാഷ് പിള്ള ചിത്രം ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി

ശോക മൂകം; “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ “ബോയ്സ് ആന്തം” പുറത്ത്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പൊൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഓണം സമ്മാനമായി ചിത്രത്തിലെ “ശോക മൂകം” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബോയ്സ് ആന്തം എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ കെ ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. ബെന്നി ദയാൽ, പ്രണവം ശശി ജേമൈമ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകൻ ജെ കെയും ശബ്ദം നൽകിയിട്ടുണ്ട്.കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

റിലീസ് ചെയ്ത ആദ്യ ആഴ്ചകൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ “ലോക” നേടിയത്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെൻഡിങ് ആയി തുടരുകയാണ്.

“ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.

പാൻ ഇന്ത്യൻ ഹിറ്റായി മുന്നേറുന്ന ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ചപ്പോൾ, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നതും വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.

250 ൽ നിന്ന് 503 സ്ക്രീനിലേക്ക് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ; മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം വിജയം കുറിച്ച് കുതിപ്പ് തുടരുന്നു. കേരളത്തിൽ 250 സ്ക്രീനിൽ റിലീസ് ചെയ്ത ചിത്രം ഇപ്പൊൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ആദ്യ 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷൻ. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ “ലോക” നേടിയത്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തിൽ ഓണം ദിവസങ്ങളിൽ അഭൂത പൂർവ്വമായ കളക്ഷനും ജന പിന്തുണയും നേടിയാണ് ചിത്രം കുതിക്കുന്നത്.

കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചാണ് മുന്നേറുന്നത്. വിദേശ മാർക്കറ്റിലും ഗംഭീര കലക്ഷനോടെയാണ് ചിത്രം തുടരുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെൻഡിങ് ആയി മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ നാലിന് ആണ് റിലീസ് ചെയ്തത്.

കേരളത്തിൽ ഇപ്പൊൾ ദിവസേന 2000 ത്തിന് മുകളിൽ ഷോകളാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്‌ലൻ, സാൻഡി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും സൂപ്പർ ഹിറ്റാണ്.

കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ

ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി വിൻഫാസ്റ്റ്

0

വിയറ്റ്നാമിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി.ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ടെസ്‌ല, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്‌ക്കെതിരെ മത്സരിക്കാനായി വിൻഫാസ്റ്റ് കോം‌പാക്റ്റ് എസ്‌യുവിയായ VF6 നെയാണ് പുറത്തിറക്കിയിരിക്കുന്നത്.16 ലക്ഷം മുതലാണ് VF6 ന്റെ ഏറ്റവും വില കുറഞ്ഞ മോഡലിന് വില വരുന്നത്.

2025 ജനുവരിയിൽ ഡൽഹിയിൽ സംഘടിപ്പിച്ച ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് വിൻഫാസ്റ്റിൻറെ ഇന്ത്യൻ ഡിവിഷനായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യ രണ്ട് എസ്‌യുവികൾ പ്രദർശിപ്പിച്ചത്. ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് കാറുകൾ രാജ്യത്ത് അവതരിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ അരങ്ങേറ്റം. ഇന്ത്യയിൽ ഏകദേശം 20 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന VF7 മിഡ് സൈസ് എസ്‌യുവിയും പുറത്തിറക്കുമെന്ന് ഹായ് ഫോങ് ആസ്ഥാനമായുള്ള വിൻഫാസ്റ്റ് അറിയിച്ചിട്ടുണ്ട്.

vinfast Vf6