സ്ഥിരമായി മരുന്നു കഴിക്കുന്നവർ ശ്രദ്ധിക്കാൻ

മരുന്ന് കഴിക്കാൻ മറന്നുപോകുന്നതും കഴിക്കുന്ന മരുന്നുകൾതമ്മിൽ മാറി പോകുന്നതും ദിവസവും മരുന്നുകഴിക്കുന്നവർക്ക് പലപ്പോഴും സംഭവിക്കുന്നതാണ്. ഇവ ഒഴുവാക്കാവുന്നതേ ഉള്ളു .

# കഴിക്കുന്ന മരുന്നുകളെല്ലാം ലിസ്റ്റ് ചെയ്തു സൂക്ഷിക്കുക.

# മരുന്ന് കഴിക്കാൻ മറന്നുപോകുന്നവർ മൊബൈലിൽ മരുന്ന് കഴിക്കേണ്ടുന്ന സമയം അലാം സെറ്റ് ചെയ്തു വെയ്ക്കുക.

# വെള്ളം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മരുന്ന് സൂക്ഷിക്കരുത്. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രം മരുന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും .

# തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഡോക്ടർ നെ കണ്ട് വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റി വാങ്ങുകയും വേണം.

admin:
Related Post