HomeEntertainment'വൈറൽ കണ്ണൻ' വിവാഹിതയായി; വൈഷ്ണവ കെ. സുനിലിന് ഗുരുവായൂരിൽ മാംഗല്യം

‘വൈറൽ കണ്ണൻ’ വിവാഹിതയായി; വൈഷ്ണവ കെ. സുനിലിന് ഗുരുവായൂരിൽ മാംഗല്യം

ശ്രീകൃഷ്ണ ജയന്തി ആഘോഷവേളയിൽ ‘കണ്ണന്റെ’ വേഷത്തിലെത്തി മലയാളി മനസ്സുകൾ കവർന്ന വൈഷ്ണവ കെ. സുനിൽ വിവാഹിതയായി. ശരത് ശശികുമാറാണ് വരൻ. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

മുമ്പൊരു ശ്രീകൃഷ്ണ ജയന്തി നാളിൽ കണ്ണന്റെ വേഷത്തിൽ നൃത്തം വെയ്ക്കുന്ന വൈഷ്ണവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തോതിൽ വൈറലായിരുന്നു. തുടർന്നങ്ങോട്ട് മലയാളികളുടെ പ്രിയപ്പെട്ട ‘കണ്ണൻ കുട്ടി’യായി വൈഷ്ണവ മാറുകയായിരുന്നു.

ഗുരുവായൂർ സ്വദേശിയായ വൈഷ്ണവ, നൃത്താദ്ധ്യാപകരായ സുനിൽ കെ. ഗുരുവായൂരിന്റെയും മിനി സുനിലിന്റെയും മകളാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലുടനീളം നവദമ്പതികൾക്ക് ആശംസകളുടെ പ്രവാഹമാണ്.

Viral Krishna’ Vaishnava K. Sunil Ties the Knot at Guruvayur Temple

RELATED ARTICLES
- Advertisment -

Most Popular