HomeEntertainmentദിലീപ് – ഉല്ലാസ് കൃഷ്ണ ചിത്രം ‘ഹെനോക്’ ടൈറ്റിൽ ലുക്ക് പുറത്ത്, നിർമ്മാണം എം സ്റ്റാർ...

ദിലീപ് – ഉല്ലാസ് കൃഷ്ണ ചിത്രം ‘ഹെനോക്’ ടൈറ്റിൽ ലുക്ക് പുറത്ത്, നിർമ്മാണം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, വിതരണം ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കുന്ന ചിത്രം ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ് ‘ ൻ്റെ ടൈറ്റിൽ ലുക്ക് പുറത്ത്. എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ആലപ്പുഴയിൽ വെച്ച് നടന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന ‘ഹൂ ഡൺ ഇറ്റ്’ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന സൂചനയാണ് ടൈറ്റിൽ ലുക്ക് നൽകുന്നത്.

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദുരൂഹമായ ഒരു സംഭവത്തിന് പിന്നിലെ സത്യവും അതിലേക്ക് നയിക്കുന്ന സൂചനകളും അന്വേഷിക്കുന്ന മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ‘ഹെനോക്’ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നു. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ദിലീപും ശ്രദ്ധേയരായ മറ്റു താരങ്ങളും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പുതിയൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

നിർമ്മാണം: എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, സംവിധാനം: ഉല്ലാസ് കൃഷ്ണ, രചന: റോബിൻ, ഉല്ലാസ് കൃഷ്ണ, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, വിതരണം: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

RELATED ARTICLES
- Advertisment -

Most Popular