നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്കും സൈബർ അധിക്ഷേപങ്ങൾക്കും കൃത്യമായ മറുപടിയുമായി അമ്മ സിന്ധു കൃഷ്ണ. തിരുവനന്തപുരത്തെ റിസോർട്ടിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹം നടത്തിയത്.
വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ അഹാനയുടെ ലുക്കിനെയും ഗസ്റ്റ് ലിസ്റ്റിനെയും ചൊല്ലി വൻ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സിന്ധു കൃഷ്ണയുടെ അമ്മ വസന്തയെയും സഹോദരീപുത്രി തൻവി സുധീറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നതായിരുന്നു പ്രധാന ആരോപണം.
വിമർശനങ്ങൾ അതിരുവിട്ടതോടെ ഇൻസ്റ്റാഗ്രാമിലൂടെ സിന്ധു കൃഷ്ണ തന്നെ മറുപടിയുമായി രംഗത്തെത്തി. “അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ” എന്ന് പരിഹസിച്ചയാൾക്ക്, “ആ വലിയ മനസ്സിന് നന്ദിയുണ്ട് കേട്ടോ” എന്നാണ് സിന്ധു മറുപടി നൽകിയത്.

അഹാനയുടെ ബ്രൈഡൽ ലുക്കിനെ പരിഹസിച്ചുകൊണ്ട് “അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോവുകയാണോ?” എന്ന് ചോദിച്ച വ്യക്തിയോട് “ഞാനും പോകുന്നുണ്ട്… നിങ്ങൾ വരുന്നുണ്ടോ?” എന്നും സിന്ധു ചോദിച്ചു.
സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നവരെ വിമർശിച്ചുകൊണ്ട് ആരാധകരിലൊരാൾ പങ്കുവെച്ച കുറിപ്പിന് “സത്യം” എന്ന് കുറിച്ചും സിന്ധു പിന്തുണ അറിയിച്ചു. മുൻപ് അമ്മൂമ്മയുമായുണ്ടായ വ്യക്തിപരമായ തർക്കങ്ങളെക്കുറിച്ച് അഹാന തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും വിവാഹശേഷവും സൈബർ ഇടങ്ങളിൽ ഇത്തരം ചർച്ചകൾ സജീവമായി തുടരുകയാണ്.
Sindhu Krishna’s Fitting Reply to Online Trolls Over Ahaana Krishna’s Wedding Controversies

