HomeEntertainmentലക്ഷം കാഴ്ചക്കാരെ നേടി 'രാവുറങ്ങാതെ' ഗാനം. 'മഴവിൽക്കനവുകളിൽ' ശരത്തിന്റെ ആലാപനം തരംഗമാകുന്നു

ലക്ഷം കാഴ്ചക്കാരെ നേടി ‘രാവുറങ്ങാതെ’ ഗാനം. ‘മഴവിൽക്കനവുകളിൽ’ ശരത്തിന്റെ ആലാപനം തരംഗമാകുന്നു

യൂട്യൂബിൽ തരംഗം തീർത്ത് ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ “രാവുറങ്ങാതെ…” എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം കണ്ടത്. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ വേറിട്ട ശബ്ദത്തിലുള്ള തിരിച്ചുവരവാണ് പാട്ടിനെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രിയമാക്കിയത്.

​സിനിമ: മഴവിൽക്കനവുകൾ
​സംവിധാനം: എസ്. എസ്. ജിഷ്ണു ദേവ്
​നിർമ്മാണം: ബീന കാവേരി (പുഷ്കാസ് പ്രൊഡക്ഷൻസ്)
​ആലാപനം: ശരത്
​സംഗീതം: സബീഷ് ബാല
​രചന: ദീപു ആർ. എസ്. ചടയമംഗലം

​ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി ജയിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. ആലാപനത്തിലെ വേഗതയും ഭാവസാന്ദ്രതയും കൊണ്ട് ശരത് വീണ്ടും മനം കവർന്നപ്പോൾ, വരികൾക്കും സംഗീതത്തിനും അനുയോജ്യമായ മനോഹരമായ ദൃശ്യാവിഷ്കാരമാണ് സംവിധായകൻ എസ്. എസ്. ജിഷ്ണു ദേവ് ഒരുക്കിയിരിക്കുന്നത്.

​ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലതാ ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്. എസ്. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസും പി.ആർ.ഒ ചുമതലകൾ അജയ് തുണ്ടത്തിലുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular