HomeEntertainmentഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി; വധു യുകെയിൽ നഴ്സായ ശിൽപ ഉദയകുമാർ

ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി; വധു യുകെയിൽ നഴ്സായ ശിൽപ ഉദയകുമാർ

സോഷ്യൽ മീഡിയയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ശിൽപ ഉദയകുമാറാണ് വധു. അരുൺ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ വിവാഹചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചത്.

സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്, വീടുകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി വിഡിയോകളിലൂടെയാണ് അരുൺ സൈബറിടത്ത് ശ്രദ്ധനേടുന്നത്. തുടക്കത്തിൽ ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് വിഡിയോകൾ ചെയ്തുതുടങ്ങിയ അരുണിന്റെ കണ്ടന്റുകളിൽ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അരുണിന്റെ കഠിനാധ്വാനവും വ്യത്യസ്തമായ അവതരണവുമാണ് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തെ മുൻനിര ഇൻഫ്ലുവൻസർമാരിലൊരാളായി മാറ്റിയത്.

വിവാഹനിശ്ചയത്തിനും വിവാഹത്തിനും മുന്നോടിയായുള്ള ഓരോ വിശേഷങ്ങളും അരുൺ ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പ്രമുഖ യൂട്യൂബർമാരും ഇൻസ്റ്റഗ്രാം താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular