എവർഗ്രീൻ സ്റ്റാർ റഹ്മാൻ നായകനാവുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം ‘ ഹഠാ ‘ ( HATAH ) യുടെ ടീസർ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്ത് വിട്ടു. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഒന്നര മില്യണിൽഏറെ കാഴ്ചക്കാരെ ആകർഷിച്ച് യൂട്യൂബിൽ ടീസർ തരംഗമായിരിക്കയാണ് . ‘ അശ്വത്ഥാമ ‘, ‘ 47 Days: The Mystery Unfolds ‘ എന്നീ സാങ്കേതിക മികവാർന്ന സിനിമകളുടെ ഛായഗ്രാഹകനായ അനുഷ് ഗോരക്കാണ് ചിത്രത്തിൻ്റെ രചനയും, ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജെസിൻ ജോർജാണ് സംഗീത സംവിധായകൻ. സാങ്കേതികപരമായി ഒട്ടേറെ പുതുമകളും സവിശേഷതകളും ഉള്ള സിനിമയാണ് ‘ ഹഠാ ‘. വാഗമൺ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
പൗർണമി എൻ്റർപ്രൈസസും എൻ്റർപ്രൈസസും, കെ ഏ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ‘ ഹഠാ ‘ യിലെ മറ്റു അഭിനേതാക്കൾ കുഷൂലു മദ്ദാല , തനൂജ പട്ടുസാമി, നമൃത എം വി എന്നിവരാണ്. ദീപാവലിക്ക് റിലീസിനൊരുങ്ങുന്ന ചിത്രത്തിൻ്റെ അണിയറ സാങ്കേതിക പ്രവർത്തനങ്ങൾ ധൃത ഗതിയിൽ നടന്നു വരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ പറയുന്നു.
സി കെ. അജയ് കുമാർ, പി ആർ ഓ

