HomeEntertainment"ഞാൻ വർഗീയവാദിയല്ല; അഭിമാനത്തോടെ പറയുന്നു ഞാൻ ബിജെപിക്കാരനാണ്": ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ഡോ. റോബിൻ...

“ഞാൻ വർഗീയവാദിയല്ല; അഭിമാനത്തോടെ പറയുന്നു ഞാൻ ബിജെപിക്കാരനാണ്”: ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

തനിക്കെതിരെ ഉയർന്ന വർഗീയവാദി ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ. റോബിൻ രാധാകൃഷ്ണൻ. താൻ ഇതുവരെ ഒരു മതത്തെയും അധിക്ഷേപിക്കുകയോ വർഗീയത പറയുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വർഗീയവാദി ആരോപണങ്ങളോട് പ്രതികരിച്ച് ബിഗ് ബോസ് മുൻ മത്സരാർത്ഥിയും ബിജെപി നേതാവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

“ഒരുപാട് പേർ കമന്റുകളിലും മറ്റും ഞാൻ ഒരു വർഗീയവാദിയാണെന്ന് പറയുന്നത് കണ്ടു. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒന്നേയുള്ളൂ— ഞാൻ ഇതുവരെ എവിടെയെങ്കിലും വർഗീയത പറയുകയോ, ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുകയോ അനാദരിക്കുകയോ, ഒരു മതത്തെ മാത്രം പുകഴ്ത്തി പറയുകയോ ചെയ്തതായി നിങ്ങൾ കണ്ടിട്ടുണ്ടോ?” എന്ന് റോബിൻ ചോദിക്കുന്നു.

ഏഴെട്ട് വർഷക്കാലം ഒരു ഡോക്ടറായി സേവനമനുഷ്ഠിച്ചയാളാണ് താനെന്ന് ഓർമ്മിപ്പിച്ച റോബിൻ, തന്റെ മുന്നിൽ ചികിത്സയ്ക്കായി വന്ന ഒരു രോഗിയുടെയും ജാതിയോ മതമോ നോക്കിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നതാണ് തന്റെ രാഷ്ട്രീയസങ്കല്പം.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതോടൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എനിക്ക് ഇഷ്ടമാണ്. ഞാൻ ഒരു ബിജെപിക്കാരനാണെന്ന് അഭിമാനത്തോടെ തന്നെ പറയും,” എന്നും വീഡിയോയിൽ റോബിൻ റോബിൻ വ്യക്തമാക്കുന്നു.

Dr. Robin Radhakrishnan Responds to Backlash

RELATED ARTICLES
- Advertisment -

Most Popular