HomeEntertainment"പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച് ക്ലാരി; 'ഫോറിനർ അളിയന്' സ്വാഗതം ആശംസിച്ച് ബിഗ് ബോസ് താരം ഗബ്രി"

“പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച് ക്ലാരി; ‘ഫോറിനർ അളിയന്’ സ്വാഗതം ആശംസിച്ച് ബിഗ് ബോസ് താരം ഗബ്രി”

ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ശ്രദ്ധേയനായ നടൻ ഗബ്രി ജോസ് തൻ്റെ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നു. ഗബ്രിയുടെ സഹോദരി ക്ലാരി (ക്ലാരിസ്) വിവാഹിതയായി. വിദേശിയായ ഒരു യുവാവാണ് ക്ലാരിയുടെ ജീവിതപങ്കാളി.

വിദേശത്തുവെച്ചു നടന്ന വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പെങ്ങൾക്കായി ഗബ്രി കുറിച്ച വൈകാരികമായ വാക്കുകൾ ആരാധകരുടെ ശ്രദ്ധ കവരുകയാണ്:

“ഒരു പുതിയ കുടുംബപ്പേര്, ഒരു പുതിയ അധ്യായം, പക്ഷെ ഞാൻ ജീവിതകാലം മുഴുവൻ അറിഞ്ഞ അതേ പെൺകുട്ടി തന്നെ. സത്യം പറഞ്ഞാൽ, കഥയിപ്പോൾ കൂടുതൽ രസകരമായിരിക്കുന്നു. ഈ സ്നേഹത്തിനും സന്തോഷത്തിനും, ഇനി എന്നും സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിനും, പിന്നെ താമസിയാതെ തന്നെ ഞങ്ങളുടെ ഈ കഥാപാത്രക്കൂട്ടത്തിലേക്ക് കുഞ്ഞതിഥികൾ കൂടി കടന്നുവരട്ടെ എന്ന പ്രതീക്ഷയ്ക്കും വേണ്ടി…”

ബിഗ് ബോസ് താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പുതിയ ദമ്പതികൾക്ക് വിവാഹ ആശംസകൾ അറിയിക്കുന്നത്.

Bigg Boss Fame Gabri Pens Emotional Note on Sister’s Wedding

RELATED ARTICLES
- Advertisment -

Most Popular