HomeAUTOറോയൽ എൻഫീൽഡ് ഹണ്ടർ 350 എത്തി; അടിമുടി മാറ്റത്തോടെ

റോയൽ എൻഫീൽഡ് ഹണ്ടർ 350 എത്തി; അടിമുടി മാറ്റത്തോടെ

ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഹണ്ടർ 350ന്റെ 2025 മോഡൽ വിപണിയിൽ. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന ബൈക്കിന്റെ വില ബേസ് മോഡലിന്റെ വില 1.49 ലക്ഷം രൂപയും മിഡ് മോഡലിന്റെ വില 1.76 ലക്ഷം രൂപയും ടോപ് മോഡലിന്റെ വില 1.81 ലക്ഷം രൂപയുമാണ്.

റിയർ സസ്പെൻഷനിലാണ് ഏറ്റവും അധികം മാറ്റങ്ങൾ വന്നിരിക്കുന്നത്. ലീനിയർ സ്പ്രിങ്ങിന് പകരം പ്രോഗ്രസീവ് നൽകിയിരിക്കുന്നത്. കൂടാതെ എക്സ്ഹോസ്റ്റിന് ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു, ഇതേ തുടർന്ന് ഗ്രൗണ്ട് ക്ലിയറൻസ് 10 എംഎം ഉയർന്നിട്ടുണ്ട്. റീഡിസൈൻഡ് സീറ്റാണ് നൽകിയിരിക്കുന്നത്. സ്ലിപ്പർ ക്ലച്ചും എൽഇഡി ഹെഡ്‌ലാംപും സി ടൈപ്പ് ചാർജിങ് പോർട്ടും പുതിയ മോഡലിലുണ്ട്.

new royal enfield hunter 350

RELATED ARTICLES
- Advertisment -

Most Popular