വ്യാഴം. ജുലാ 10th, 2025
Elon Musk

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ വളര്‍ച്ചയോടെ ടെസ്‌ലയുടെ തകരുകയാണ്. ബിവൈഡിയുടെ വളര്‍ച്ച ടെസ്‌ലയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നാണ് ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പോലും തെളിയിക്കുന്നത്. ടെസ്‌ല ചൈനയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ ഇടിവാണ് ഏപ്രില്‍ മാസത്തില്‍ ഉണ്ടായിരിക്കുന്നത്.

യൂറോപ്പിലും പശ്ചിമേഷ്യയിലും ടെസ്‌ലയുടെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിവരം. ബിവൈഡി പോലെയുള്ള ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ വാഹനം കൂടുതല്‍ ജനപ്രിയമായതിന് പുറമെ, ടെസ്‌ലയുടെ സിഇഒ ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ നിലപാടുകളും യൂറോപ്പില്‍ ടെസ്‌ലയുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ രാഷ്ട്രീയ നിലപാടുകളും ഇവരുടെ സ്ഥാനാര്‍ഥികളോടുമുള്ള അടുപ്പവും ഉപയോക്താക്കളെ ടെസ്‌ല ബ്രാന്റില്‍നിന്ന് അകറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

ടെസ്‌ലയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്ന ഈ ഇടിവ് ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ഏഴ് മാസമായി ടെസ്‌ല ചൈനയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകളുടെ വില്‍പ്പന കുത്തനെ ഇടിയുകയാണ്. ചൈന പാസഞ്ചര്‍ കാര്‍ അസോസിയേഷന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ചൈനയില്‍ നിര്‍മിക്കുന്ന മോഡല്‍ 3, മോഡല്‍ വൈ വാഹനങ്ങളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയും ചൈനയിലെ വില്‍പ്പനയും മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 25.8 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. 58,459 യൂണിറ്റാണ് ഏപ്രില്‍ മാസത്തിലെ ആകെ വില്‍പ്പന.

BYD’s growth has contributed to Tesla’s decline

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis