തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട്, തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഗവർണർ ആർ.വി. അർലേക്കർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. നാളെ (മെയ് 10, ഞായർ) ഉച്ചയ്ക്ക് 3:15-ന് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ചരിത്രപരമായ ഈ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയാണ് ഗവർണർ ആർ.വി. അർലേക്കർ വിജയിയുമായി കൂടിക്കാഴ്ച നടത്തിയത്. പിന്തുണ നൽകുന്ന എം.എൽ.എമാരുടെ കൃത്യമായ പട്ടിക വിജയ് കൈമാറിയതോടെ ഗവർണർ അംഗീകാരം നൽകുകയായിരുന്നു.










