വിഘ്‌നേഷ് നൊപ്പം ഒഴിവ് നിമിഷങ്ങൾ ആഘോഷിച്ച് നയൻ‌താര

പ്രണയവും പ്രണയപരാജയവുമൊക്കെയായി വാർത്തകളിൽ ഇടംപിടിച്ച നടിയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നയൻ‌താര. ഇപ്പോൾ വിഘ്‌നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഉടനെ ഇരുവരും വിവാഹിതനാകും എന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും തന്റെ ഒഴിവുദിനങ്ങൾ വിഘ്‌നേഷ് നൊപ്പം ചിലവഴിക്കുകയാണ് നയൻസ് ഇപ്പോൾ. തന്റെ പുതിയ ചിത്രം കൊലൈയുതിര്‍ കാലം ജൂൺ 14 ന് റിലീസിനെത്തുമ്പോൾ വിഘ്‌നേഷ് നൊപ്പം ഗ്രീസിലാണ് നയൻ‌താര ഇപ്പോൾ. വിഘ്‌നേഷ് തന്നെയാണ് ഗ്രീസിലെ ഇരുവരുടെയും ചിത്രം പുറത്തുവിട്ടത്. പോസിറ്റിവിറ്റി എന്ന് ടാറ്റു ചെയ്ത നയൻതാരയുടെ കയ്യും ചിത്രത്തിൽ കാണാം

admin:
Related Post