HomeNewsMoviesകോടമ്പാക്കത്തിൻ്റെ പ്രശംസ നേടി 'അയങ്കരൻ ' പ്രേക്ഷകരിലേക്ക് !.

കോടമ്പാക്കത്തിൻ്റെ പ്രശംസ നേടി ‘അയങ്കരൻ ‘ പ്രേക്ഷകരിലേക്ക് !.

IMG 20220510 153920 1

ജി.വി. പ്രകാശ് കുമാർ നായകനാവുന്ന അയങ്കരൻ മെയ് 12- ന് പ്രദർശനത്തിനെത്തുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും വേണ്ടി ചെന്നൈയിൽ നടത്തിയ പ്രീമിയർ ഷോ കണ്ടവർ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് രേഖപ്പെടുത്തിയത്. തീയറ്ററിൽ എത്തും മുമ്പേ തന്നെ നിരൂപകരുടെയും ധനുഷ് ഉൾപ്പെടെയുളള സെലിബ്രിറ്റികളുടേയും പ്രശംസയും നേടിയ അയങ്കരൻ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ആത്മവിശ്വാസമാണ് ജി.വി.പ്രകാശിന്. ‘ ഈട്ടി ‘ എന്ന ഹിറ്റ് സിനിമ അണിയിച്ചൊരുക്കി ശ്രദ്ധേയനായ രവി അരസുവാണ് അയങ്കരൻ്റെ രചയിതാവും സംവിധായകനും. സമകാലീന രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കിയ സയൻസ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണിത്. മലയാളിയായ മഹിമാ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, രവീണാ രവി, സിദ്ധാർഥ് ശങ്കർ, യോഗി ബാബു, കാളി വെങ്കട്ട്, ആടുകളം നരേൻ, മയിൽസാമി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ. കോമൺ മാൻ ഫിലിം നിർമ്മിച്ച അയങ്കരൻ സിൽവർ സ്ക്രീൻ മുരളി കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ ഒ

- Advertisment -

Must Read

Swasika

0
Swasika is an Indian actress, who mainly works in Malayalam Television and movies . Swasika Photos. Check out the latest pictures, pics, Swasika Vijay new...

Rashmika Mandanna