

വിക്രം കേന്ദ്ര കഥാപാത്രമാകുന്ന കോബ്ര തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ . ചിത്രത്തിന്റെ ദൈർഘ്യo കൂടുതലാണെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു അത് ബോറടിപ്പിക്കുന്ന എന്നാണ് അവർ പറയുന്നത്.
ഏറെ പ്രതീക്ഷയോടെ തീയറ്ററുകളിൽ എത്തിയ ചിത്രമാണ് കോബ്ര. വിക്രമിന്റെ അഭിനയ മികവും അജയ് ജ്ഞാനമുത്തുവിന്‍റെ സംവിധാനവുo മികച്ച അഭിപ്രായം നേടുമ്പോഴാണ് ചിത്രത്തിന്‍റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം ഒരു പോരായ്മായി പലരും ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും പ്രേക്ഷകരുടെ അഭിപ്രായംമാനിച്ച് ഉടൻതന്നെ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുവാനുള്ള തീരുമാനത്തിലാണ് അണിയറപ്രവർത്തകർ എന്നാണ് റിപ്പോർട്ടുകൾ.