 തമിഴ് സാംസ്കാരികപ്പെരുമയുടെ നേടും പുഴയായ കാവേരിക്കും കാവേരിയുടെതന്നെ കൈവഴിയായ കൊള്ളിടം ആറിനും മധ്യേയുള്ള പച്ചത്തുരുത്തിലാണ് ശ്രീരംഗനാഥ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തമിഴ് സാംസ്കാരികപ്പെരുമയുടെ നേടും പുഴയായ കാവേരിക്കും കാവേരിയുടെതന്നെ കൈവഴിയായ കൊള്ളിടം ആറിനും മധ്യേയുള്ള പച്ചത്തുരുത്തിലാണ് ശ്രീരംഗനാഥ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം. ഏഴുമതിലുകൾ ചേർന്ന ഈ വിഷ്ണുക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്. നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്.
അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം. ഇന്ത്യയിലുള്ള ക്ഷേത്രങ്ങളിൽ ശ്രീരംഗം ക്ഷേത്രത്തിനു മാത്രമാണ് ഏഴു ചുറ്റമ്പലങ്ങളുള്ളത്. ഇന്നത്തെ വൈഷ്ണവ വിശ്വാസികളുടെ ദിവ്യപ്രതീക സംഖ്യയായ ഏഴ് പ്രതിനിധീകരിക്കുന്നത് ഒന്നുകിൽ യോഗയുടെ ഏഴ് കേന്ദ്രങ്ങൾ, അല്ലെങ്കിൽ മനുഷ്യശരീരം നിർമ്മിതമായിരിക്കുന്ന ഏഴ് ഘടകങ്ങളെയാണ്. ഇവയുടെ കേന്ദ്രത്തിലാണ് ആത്മാവ് കുടികൊള്ളുന്നത് എന്ന് അവർ വിശ്വസിക്കുന്നു.
പ്രധാന ദേവതയായ രംഗനാഥ പ്രഭുവിനെ കൂടാതെ ഈ ക്ഷേത്ര സമുച്ചയത്തിൽ മറ്റനവധി സന്നതികളും ഏതാണ്ട് 53 ഉപ സന്നതികളും ഉണ്ട്.
ക്ഷേത്രത്തിലെ സന്നതികൾ ഇവയാണ്.:
- തായാർ സന്നതി
- ചക്രതസ്വാർ സന്നതി
- ഉദയാവർ (രാമാനുജർ സന്നതി)
- ഗരുഡൽവാർ സന്നതി
- ധന്വന്തരി സന്നതി
- ഹയഗ്രീവർ സന്നതി
ശാരീരിക/മാനസിക വൈകല്യങ്ങളുള്ളവർ, പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളുള്ളവർ, മാരകരോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പ്രവേശന കവാടത്തിലൂടെ ശ്രീകോവിലിൽ ദർശനം നടത്തുവാൻ സാധിക്കും. ഇവരുടെ കൂടെ ഒരു സഹായിയെ കൂടി അനുവദിക്കുന്നതാണ്. ശാരീരിക അവശതകളുള്ളവർക്കായി തികച്ചും സൗജന്യമായി ബാറ്ററികാർ, ക്ഷേത്ര പരിസരത്ത് ലഭ്യമാണ്.
ബാംഗ്ലൂരിൽ നിന്നും പാലക്കാട് നിന്നും വരുന്നവർക്ക് സേലം വഴി ഇവിടെ എത്തിച്ചേരാം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ഏഴു കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. തിരുച്ചിയിൽ വിമാനത്തവളമുണ്ട്. ഇപ്പോഴും ബസ് ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ മിക്ക ഭാഗങ്ങളിൽനിന്നും തിരുച്ചിറപ്പള്ളിക്ക് ട്രെയിൻ, ബസ് സൗകര്യങ്ങൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
തിരു. പി ജയരാമൻ ബി എസ് സി., ബി എൽ
ജോയിന്റ് കമ്മീഷണർ/എക്സിക്യൂട്ടീവ് ഓഫീസർ
ശ്രീ രംഗനാഥസ്വാമി ക്ഷേത്രം
ശ്രീരംഗം, തിരുച്ചിറപ്പള്ളി-620006
തമിഴ്നാട്, ഇന്ത്യ
ഫോൺ: : +91 431 -2432246
ഫാക്സ് : +91 431 -2436666
ഇമെയിൽ : srirangam@tnhrce.org
ഒറയൂർ : +91 431 -2762446
തിരുവെള്ളറൈ : 9486482246
യാത്രി നിവാസ് : +91 431 -2562246
















