സൂക്ഷിക്കുക! സ്ക്വിഡ് ഗെയിം ആപ്പുകൾ വഴി ആൻഡ്രോയിഡ് ഫോണുകളിൽ മാൽവെയറുകൾ കടന്നേക്കാം

കൊറിയൻ പരമ്പരയായ സ്ക്വിഡ് ഗെയിം നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയ ഷോ ആണ്.ഷോയുടെ വൻ ജനപ്രീതിയാണ് സൈബർ കുറ്റവാളികളെ ഇതിലേക്ക്ആ കർഷിക്കാൻ തുടങ്ങിയത് .

ഒരു പുതിയ മാൽവെയർ ചേർത്ത സ്ക്വിഡ് ഗെയിം-തീം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രചരിക്കുന്നുണ്ടെന്ന് മാൽവെയറുകൾ പരിശോധിക്കുന്ന ഒരു ഒരു കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ മോഷ്ടിക്കുന്നതിനാണ് ഹാക്കർമാർ ഇ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ” സ്ക്വിഡ് ഗെയിം വാൾപേപ്പർ ആപ്പ് ” എന്നാണ്ഈ ഇ ആപ്പിന്റെ പേര് .സ്ക്വിഡ് ഗെയിം വാൾപേപ്പർ ആപ്പ് ഇതിനോടകംതന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട് .പക്ഷേ നിങ്ങളുടെ മൊബൈലിൽ ഇത് ഉണ്ടെങ്കിൽ, അത് ഉടൻ തന്നെ നീക്കം ചെയ്ണ്ടതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് ഏകദേശം 5,000 മൊബൈലുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു .

ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണുകളെ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കുപ്രസിദ്ധമായ ജോക്കർ മാൽവെയർ സ്ക്വിഡ് വാൾപേപ്പർ ആപ്പിൽ ഉണ്ടെന്ന് സൈബർ സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാൻകോയാണ് കണ്ടെത്തിയത് .

നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാൻ ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനും അത് ഡൗൺലോഡ് ചെയ്‌താൽ വൈറസ് സ്‌കാൻ ചെയ്യാനും സ്റ്റെഫാൻകോ ശുപാർശ ചെയ്യുന്നു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 200-ലധികം സ്ക്വിഡ് ഗെയിം തീം ആപ്പുകൾ ഉണ്ട്.

admin:
Related Post