പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചു

ന്യൂഡല്‍ഹി: പുതിയ ഐ.ടി ചട്ടപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചു. വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫിസറായി നിയമിച്ച ട്വിറ്റര്‍ വിവാദ ഐ.ടി ചട്ടപ്രകാരം പരാതികളില്‍ ഇതുവരെ കൈക്കൊണ്ട നടപടി സംബന്ധിച്ച് ‘സുതാര്യതാ റിപ്പോര്‍ട്ടും’ പുറത്തുവിട്ടു. 2021 മേയ് 26നും 2021 ജൂണ്‍ 25നും ലഭിച്ച പരാതികളുടെ തുടര്‍ നടപടിയാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ താമസക്കാരനായ പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ ട്വിറ്റര്‍ എട്ടാഴ്ച സമയം തേടിയപ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംരക്ഷണം ലഭിക്കില്ലെന്ന് ഹൈകോടതി ഓര്‍മപ്പെടുത്തിയത്. ചട്ടങ്ങള്‍ പാലിക്കുന്ന സമയക്രമം വിശദീകരിച്ച് രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്ററിനോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

English Summary: Twitter has appointed a grievance redressal officer

admin:
Related Post