ജലന്തർ ബിഷപ്പിനെതിരായ പരാതിയിൽ ഉടൻ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ്.
“പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ
പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ
നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” മഞ്ജു തന്റെ പേജിൽ കുറിച്ചു.