തിരുവനന്തപുരം: തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി. എം എം മണിക്ക് പരസ്യ ശാസന നല്‍കാന്‍ സി.പി.എം സംസ്ഥാന സമിതി യോഗം ആണ് തീരുമാനമെടുത്തത് .കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ ധാരണയായിരുന്നു. മൂന്നാര്‍ ദേവീകുളം സബ്കളക്ടര്‍ക്കെതിരേയും പെമ്പിളൈ ഒരുമൈയെ കുറിച്ചുമുള്ള മണിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് രണ്ടാം തവണയാണ് മണിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുന്നത്.