രണ്ട് ടീസർ റിലീസായി

ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായക ചിത്രം രണ്ടിന്റെ ടീസർ റിലീസായി. മലയാളത്തിലെ പ്രശസ്ത സംവിധായകരായ രഞ്ജിത്ത്, അജയ് വാസുദേവ്, നാദിർഷ, അരുൺ ഗോപി എന്നിവരുടെ എഫ് ബി പേജുകളിലൂടെയാണ് റിലീസായത്. റിലീസായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയകളിൽ ടീസർ വൈറലായി കഴിഞ്ഞിരിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജി ശർമ്മ, ഗോകുലൻ , സുബീഷ് സുധി , മുസ്തഫ, രാജേഷ് ശർമ്മ, സ്വരാജ് ഗ്രാമിക, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, രഞ്ജിത് കാങ്കോൽ, ബിനു തൃക്കാക്കര ,ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവർ അഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , രചന – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ ,പി ആർ ഓ – അജയ് തുണ്ടത്തിൽ . ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

English Summary : Malayalam movie randu teaser released