പ്രാതൽ രുചികരമാക്കാൻ ഉള്ളി പൊറോട്ട

ചേരുവകൾ

ഗോതമ്പ് പൊടി: രണ്ട് കപ്പ്

ഉപ്പ് : ആവശ്യത്തിന്

വെള്ളം :  ആവശ്യത്തിന്

എണ്ണ  : ഒരു ടേബിൾ സ്പൂൺ

എണ്ണനെയ്യ് പൊറോട്ടയ്ക്ക്

ഫില്ലിങിന്

ഉള്ളി : ഒന്ന് ചെറുതായി അരിഞ്ഞത്

പച്ചമുളക് : ഒന്ന് ചെറുതായി അരിഞ്ഞത്

മുളക് പൊടി : ഒരു ടീസ്പൂൺ

ഗരം മസാല : ഒരു ടീസ്പൂൺ

ജീരകപൊടി : ഒരു ടീസ്പൂൺ

മല്ലി : ഒരു ടീസ്പൂൺ

ഉപ്പ് : ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഗോതമ്പുപൊടിയും ഉപ്പും എടുത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം അല്പാല്പം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവു തയാറാക്കുക. അതിനു മുകളിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി പതിനഞ്ചും മിനിറ്റ് വെക്കുക.ഫില്ലിങിനുള്ള മറ്റുചെരുവകൾ എല്ലാം ഒരു ബൗളിൽ മിക്സ് ചെയ്ത ശേഷം മാറ്റിവെക്കുക. നേരത്തെ തയ്യാറാക്കിവെച്ച മാവ് ഒരു ഉരുള എടുത്ത് അല്പം പരത്തുക. ഇതിനു നടുഭാഗത്ത് ഫില്ലിങ് ഇട്ട ശേഷം മറ്റു ഭാഗങ്ങൾ യോജിപ്പിക്കുക. ശേഷം ഇതു അല്പം കട്ടിയിൽ പരത്തിയെടുക്കാം. ഇത് ചപ്പാത്തി കല്ലിലിട്ട് തിരിച്ചും മറച്ചും ചെറുതീയിൽ വേവിച്ചെടുക്കുക.