തീവണ്ടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി സംയുക്ത മേനോൻ ലില്ലിയിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ എത്തുന്നു. ലില്ലിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ഇ 4 എന്റർടൈൻമെന്റിന്റെ പിന്തുണയോടെ ഇ4 എക്സ്പിരിമെന്റ് എന്ന ബാനറിൽ നവാഗതനായ പ്രശോഭ് വിജയനാണ് ലില്ലി സംവിധാനം ചെയ്തിരിക്കുന്നത്.
സംയുക്ത മേനോന്‍, ആര്യന്‍ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങി ഒട്ടേറെ പുതുമുഖങ്ങൾ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.