ഹരിയേട്ടന്റെ കുട്ടനാട് : ഒരു കുട്ടനാടൻ ബ്ലോഗ് റിവ്യൂ

തിരക്കഥാകൃത്ത് സേതു സ്വതന്ത്രസംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

കൃഷ്ണപുരം എന്ന ചെറിയ ഗ്രാമത്തെയും അവിടുത്തെ നന്മയുള്ള ആളുകളെക്കുറിച്ചുമാണ് സിനിമ. മമ്മൂക്ക തനിനാടൻ കഥാപാത്രമായെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സ്പോട്ട് ഡബ്ബിങ് ആണ്  ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്.  പുതിയൊരു ആഖ്യാനരീതിയാണ് കുട്ടനാടൻ ബ്ലോഗിന്റേത്. ഇന്നത്തെ കാലത്തിന്റെ എല്ലാ ചേരുവകളും കുട്ടനാടൻ ബ്ലോഗിലുമുണ്ട്.

കുട്ടനാടിന്റെയും കൃഷ്ണപുരത്തിന്റെയും ശബ്ദവ്യന്യാസങ്ങൾ സ്വാഭാവികമായി സിനിമയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ വിദേശത്തുനിന്നും തിരിച്ച് നാട്ടിലെത്തുന്ന ഹരി എന്ന പ്രവാസി ആയാണ് മമ്മൂട്ടി വേഷമിടുന്നത്.  പ്രവാസികൾക്ക് തന്റെ നാടിന്റെ വിശേഷങ്ങൾ അറിയാനായി  കൃഷ്ണപുരത്തെ ചെറുപ്പക്കാരെ മുൻനിർത്തി ഒരു ബ്ലോഗ് തുടങ്ങുന്നു.  ഈ ബ്ലോഗിലൂടെ നാട്ടിലെ വിശേഷങ്ങൾ വായിച്ചറിയുന്ന പ്രവാസികളിലൂടെയാണ് കഥ തുടങ്ങുന്നത്.

നാട്ടിലെ എന്ത് പ്രശ്നങ്ങളും പരിഹരിക്കാൻ മുന്നിട്ടുനിൽക്കുന്ന ആളാണ് ഹരി. ചിലപ്പോഴെങ്കിലും ഹരിക്ക് മാമ്പഴക്കാലത്തിലെ ചന്ദ്രനുമായി സാമ്യം തോന്നാം.

എടുത്തുപറയത്തക്ക മേന്മകളൊന്നും ഈ ചിത്രത്തിന് പറയാനില്ല.  ഉറപ്പില്ലാത്ത തിരക്കഥയുo സംവിധാനത്തിലെ പോരായ്മയും ചിത്രത്തിന് തിരിച്ചടിയാകുന്നു. ഒരു മമ്മൂട്ടി ചിത്രം എന്നതിലുപരി മമ്മൂട്ടി അഭിനയിച്ച ചിത്രം എന്ന് പറയേണ്ടിവരും ഒരു കുട്ടനാടൻ ബ്ലോഗ്.

നെടുമുടി വേണു, ലാലു അലക്സ്, സഞ്ജു ശിവറാം, ജൂഡ് ആന്‍ണി, സണ്ണി വെയ്ൻ, അനന്യ, ആദില്‍ ഇബ്രാഹിം, അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വല്യപ്രതീക്ഷകളൊന്നും ഇല്ലാതെ ഒരു മമ്മൂട്ടി ചിത്രം കാണാം എന്ന രീതിയിൽപോയാൽ ‘ഒരു കുട്ടനാടൻ ബ്ലോഗ്” നിരാശ നൽകില്ല.

 

 

 

 

admin:
Related Post