
കോട്ടയം : കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാനാണു ലീഗിന്റെ ശ്രമമെന്നും ഒരു ക്രിസ്തൻ സമുദായം ഇപ്പഴേ അധികാരത്തിൽ എത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കോട്ടയത്ത് എസ്എൻഡിപി യോഗം ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശൻ ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് പ്രസംഗിച്ചു.ക്രിസ്ത്യാനിക്കും, മുസ്ലിമിനും ഒക്കെ ജാതി പറയാം.ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ല എന്നാണ് പലരുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസമുള്ള പാർട്ടിയിൽ ഈഴവ സമുദായ അംഗങ്ങൾ വളർന്ന് വലുതാകണം.ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോൾ തന്നെ അധികാരത്തിൽ പ്രാതിനിധ്യം എത്തണമെന്ന് തീരുമാനിച്ചു കഴിഞ്ഞ് പ്രവർത്തനം തുടങ്ങി.
അധികാരത്തിൽ നമുക്ക് പ്രാതിനിധ്യം വേണം. അംഗങ്ങളെ ഓരോ പാർട്ടിയിലും അധികാരത്തിൽ എത്തിക്കണം.രാഷ്ട്രീയ ശക്തിയായി സംഘടന മാറണം. കോട്ടയതിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്.ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്സുകൾ മാത്രമെ ഇപ്പഴും ഉള്ളൂ. എന്നാൽ മുസ്ലിം സമുദായത്തിന് ആവശ്യത്തിലധികം കൊടുത്തു.
മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്നതാണ് നാട്ടിലെ അവസ്ഥ.സൂമ്പ ഡാൻസിന് എന്താണ് കുഴപ്പമെന്നും, ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Who wants to rule Kerala? Ezhava has the power Vellipalli Natesan