

തിരുവനതപുരം : കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാതിരുന്നത് നിയമസഭയിൽ ചോദിയോത്തരവേളയിൽ ഉന്നയിച്ചു പ്രതിപക്ഷം. എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന മുഖ്യമന്ത്രി യുടെ ഉറപ്പ് പാഴ് വാക്കായി. ഒരു മാസം മാത്രമാണ് അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്തതെന്ന് കോൺഗ്രസ് അംഗം എം വിൻസെന്റ് ചുണ്ടിക്കാട്ടി. ശമ്പളം വൈകുന്നതിനെ കുറിച്ചുള്ള എം എൽ എയുടെ ചോദ്യത്തിനു ഗതാഗതമന്ത്രി മറുപടി പറഞ്ഞില്ല.