ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ല എന്ന് സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്സ് ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും ചോർന്നു എന്ന് വാർത്തകൾ പരന്നിരുന്നു .എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ല എന്നും . ഏതോ പ്രാദേശിക കേന്ദ്രത്തിൽ നിന്നും സി.ബി.എസ്.ഇ പരീക്ഷയുടെ വിശ്വാസ്യത തകർക്കാൻ ചിലർ ഒപ്പിച്ച വാർത്തയാണിതെന്നും ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.ഡൽഹിയിലെ റോഹ്നി ഏരിയയിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തായതെന്നാണ് വിവരം