കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു

തൃ​ശൂ​ർ:- സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​നെ ല​യി​പ്പി​ച്ച കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​ക്കും​വി​ധ​മാ​ണ്​ പൂ​ട്ട​ൽ. നി​ർ​ത്തു​ന്ന​വ​യി​ലെ ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ പു​ന​ർ​വി​ന്യ​സി​ക്കും. അ​തേ​സ​മ​യം, ക​രാ​ർ, ദി​വ​സ​വേ​ത​ന​ക്കാ​ർ പു​റ​ത്താ​കും. പു​തി​യ നി​യ​മ​ന സാ​ധ്യ​ത​യും മ​ങ്ങും. എ​റ​ണാ​കു​ളം അ​സ​റ്റ്​ റി​ക്ക​വ​റി മാ​നേ​ജ്​​മെൻറ്​ ശാ​ഖ ഉ​ൾ​പ്പെ​ടെ​യാ​ണ്​ നി​ർ​ത്തു​ന്ന​ത്.പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കു​േ​മ്പാ​ൾ ഒ​രു ​ശാ​ഖ​പോ​ലും നി​ർ​ത്തി​ല്ലെ​ന്നും ആ​ർ​ക്കും ജോ​ലി ന​ഷ്​​ട​പ്പെ​ടി​ല്ലെ​ന്നു​മാ​ണ്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ന​ട​പ്പാ​യ​ ല​യ​ന​ങ്ങ​ളെ​ല്ലാം മ​റി​ച്ചാ​ണ്. ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തി​നാ​ൽ നി​ല​നി​ർ​ത്തു​മെ​ന്നു​മാ​ത്രം.

English : Canara Bank will be closed 91 branches in Kerala state