ഞായർ. ആഗ 24th, 2025
news 1

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രധാന പ്രതിയായ ഷെറിന് കേരള മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു . 14 വർഷം തടവ് അനുഭവിച്ച ഷെറിന്റെ സ്ത്രീ എന്ന നിലയിലുള്ള പ്രത്യേക സാഹചര്യങ്ങളും അവരുടെ അപേക്ഷയും പരിഗണിച്ചാണ് ഈ തീരുമാനം. തന്റെ മകൻ പുറത്തുണ്ടെന്നും അവന്റെ ഭാവി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഷെറിൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിന്റെ പശ്ചാത്തലം:

2009 നവംബർ 7 ന് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ വച്ച് ഭാസ്കര കാരണവർ കൊല്ലപ്പെട്ടത് . ഷെറിൻ, അതായത് കാരണവരുടെ മരുമകൾ ആയിരുന്നു കേസിലെ പ്രധാന പ്രതി. ശാരീരിക വെല്ലുവിളികളുള്ള കാരണവരുടെ ഇളയ മകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനായിരുന്നു ഷെറിനെ വിവാഹം ചെയ്തത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെ ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും കൊലപാതകത്തിലേക്ക് നയിച്ചു.

സമൂഹമാധ്യമമായ ഓർക്കൂട്ട് വഴി പരിചയപ്പെട്ട ബാസിത് അലി, ഷാനുറഷീദ്, നിഥിൻ എന്നിവരായിരുന്നു മറ്റ് പ്രതികൾ. സ്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന്റെ പ്രധാനകാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിന്റെ വിധി:

2010 ജൂൺ 11ന് മാവേലിക്കര അതിവേഗ കോടതി ഷെറിനെ കുറ്റക്കാരിയായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലും അടച്ചു. ജയിലിൽ വച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഷെറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിരുന്നു. 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ട ഷെറിന് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.

മന്ത്രിസഭയുടെ തീരുമാനം:

ഷെറിൻ 14 വർഷം തടവ് അനുഭവിച്ചതിനും, സ്ത്രീ എന്ന നിലയിലുള്ള പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചാണ് മന്ത്രിസഭ ജയിൽമോചനത്തിന് അനുമതി നൽകിയത്. തന്റെ മകന്റെ ഭാവി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഷെറിൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - cafebarcel.com