ഡല്‍ഹിയിൽനടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തെതുടർന്ന് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അജയ് മാക്കന്‍ രാജിവെച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കില്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താൻ പ്രതീക്ഷിച്ചതുപോലുള്ള പ്രകടനം കാഴ്ചവച്ചില്ലെന്നും അജയ് മാക്കന്‍ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. ഇതുകാരണം തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്ത് എത്താൻ മാത്രമേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളു.