തെന്നിന്ത്യയുടെ താര സുന്ദരി സണ്ണിലിയോൺ മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചങ്ക്‌സ് ഹാപ്പിവെഡിങ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം ഒരു അഡാർ ലവ് ഇതിനോടകംതന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ്.
സണ്ണിയോടൊപ്പം ജയറാം, ഹണി റോസ് , ധർമജൻ ബോൾഗാട്ടി, വിനയ് ഫോർട്ട് എന്നിവർ വേഷമിടുന്നതായാണ് റിപ്പോർട്ട്. അടുത്ത വർഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.