തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം കുട്ടനാടന്‍ ബ്ലോഗ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പൂര്‍ത്തിയാകും. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ബ്ലോഗെഴുത്തുകാരന്റെ കഥപറയുന്ന ചിത്രമാണിത്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റായ് ലക്ഷ്മി, അനുസിതാര, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.