മലയാളികളുടെ പ്രിയ നായിക കാവ്യാമാധവൻ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ എത്തുന്നു. ഇത്തവണ പാട്ടുകാരിയായാണ് കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷയുടെ സംഗീതത്തിൽ കാവ്യ ഗാനം ആലപിച്ചത്. കാവ്യയും വിജയ് യേശുദാസും ചേർന്നാണ് കേൾവിക്കാർക്ക് പുതുമയുള്ള ഡ്യുയറ്റ് പാടിയത്.
ജയറാം നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. കോട്ടയം പ്രദീപ് നെടുമുടി വേണു ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവരും ചിത്രത്തിലുണ്ട്. സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം ജനുവരി 12ന് റിലീസ് ചെയ്യും.