ദീപിക പദുകോണും രണ്‍വീര്‍ സിങും ഇറ്റലിയിലെ വിവാഹച്ചടങ്ങുകൾക്കു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിൽ. വിവാഹശേഷം നാട്ടിലെത്തിയ താരങ്ങളെകാണാൻ ധാരാളം ആളുകളാണ് വിമാനത്താവളത്തിൽ എത്തിയത്.
കൈകൾ കോർത്ത് സന്തോഷത്തോടെയാണ് ഇരുവരും പുറത്തേക്കുവന്നത്. ഒരേ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ആയിരുന്നു രൺവീറിന്റെ വേഷം, ദീപിക അതേ നിറത്തിലുള്ള ചുരുദാറും എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുo ധരിച്ച് പരമ്പരാഗത രീതിയിൽ സീമന്തരേഖയിൽ സിന്തുരവും ഇട്ട് വളരെ സിംപിളായാണ് എത്തിയത്.
.@RanveerOfficial escorts wife @deepikapadukone amdist the chaos upon their arrival at the Mumbai airport. pic.twitter.com/1DpFik8N2h
— Filmfare (@filmfare) November 18, 2018