എസ്.ബി.ഐയില്‍ മാനേജര്‍, 44 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 44 ഒഴിവുകൾ

പരസ്യനമ്പര്‍: CRPD/SCO/201819/ 13

തസ്തിക: സീനിയര്‍ എക്സിക്യുട്ടീവ് (ക്രെഡിറ്റ് റിവ്യു)

നിയമനം: കരാര്‍

ഒഴിവുകള്‍: 15 (ജനറല്‍ 9, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1)

പ്രായം: 2018 ഡിസംബര്‍ 1-ന് 25-35. എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും…….

യോഗ്യത: സി.എ./എം.ബി. എ. (ഫിനാന്‍സ്)/ഫിനാന്‍സ് കണ്‍ട്രോളില്‍ ബിരുദാനന്തരബിരുദം/മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം/പി.ജി.ഡി.എം. (ഫിനാന്‍സ്). രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പരസ്യ നമ്പര്‍: CRPD/ SCO / 201819/ 14

തസ്തിക: ചീഫ് ടെക്നോളജി ഓഫീസര്‍

നിയമനം: കരാര്‍ (മൂന്ന് വര്‍ഷം) ഒഴിവ്: 1 (ജനറല്‍)

പ്രായം: 2018 നവംബര്‍ 30-ന് 50 കവിയരുത്.

യോഗ്യത: ബി.ഇ./ബി.ടെക്./എം.സി.എ., 20 വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ എം.എസ്സി./എം.ടെക്. അധിക യോഗ്യതയായി കണക്കാക്കാം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇ & ടി.എ.)  

നിയമനം: സ്ഥിരം ഒഴിവ്: 1 (ജനറല്‍)

പ്രായം: 2018 നവംബര്‍ 30-ന് 50 കവിയരുത്.

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി.യില്‍ ബി.ഇ./ബി.ടെക്./പി.ജി./എം.സി.എ., ഐ.ടി. മേഖലയില്‍ 18 വര്‍ഷത്തെ പ്രവൃത്തിപരിചയം.

പരസ്യ നമ്പര്‍: CRPD/ SCO/201819/15 വിവിധ തസ്തികകളില്‍ മാനേജര്‍ (വിവരങ്ങള്‍ വെബ്സൈറ്റില്‍)

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ./പി.ജി.ഡി. എം./പി.ജി.ഡി.ബി.എം./തത്തുല്യം, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.ഡെപ്യൂട്ടി മാനേജര്‍ തസ്തികയ്ക്ക് 3 വര്‍ഷവും മറ്റ് തസ്തികകള്‍ക്ക് 5 വര്‍ഷവും പ്രവൃത്തിപരിചയം വേണം.

പരസ്യ നമ്പര്‍: CRPD/SCO/201819/16

ഒഴിവ്: ഡെപ്യൂട്ടി മാനേജര്‍ (IS ഓഡിറ്റ്)-6 (ജനറല്‍ 5, ഒ.ബി.സി. 1), സീനിയര്‍ എക്സിക്യുട്ടീവ് (IS ഓഡിറ്റ്)-5 (ജനറല്‍ 4, ഒ.ബി.സി. 1)

പ്രായം: 2018 ജൂലായ് 1-ന് 21-35. നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്., CISA.IS ഓഡിറ്റില്‍ മൂന്ന് വര്‍ഷത്തെ പരിചയം

അപേക്ഷകൾ https://bank.sbi/careers എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 11.

admin: