ടൊവിനോ തോമസ് നായകനായ മറഡോണ വിജയകരമായി തീയറ്ററുകളിൽ പ്രദർശനം നടത്തുകയാണ്. വിഷ്ണു നാരായണ്‍ ആണ് സംവിധായകൻ. ചെമ്പന്‍ വിനോദ്, ശരണ്യ , ശാലു റഹിം, റ്റിറ്റോ , നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ടൊവിനോ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.