നവാഗതനായ സൂരജ് തോമസ് ഒരുക്കുന്ന അനൂപ് മേനോനും മിയയും കേന്ദ്രകഥാപാത്രങ്ങളായിയെത്തുന്ന ചിത്രം എന്റെ മെഴിതിരി അത്താഴങ്ങളുടെ ഒഫിഷ്യൽ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്.
ചിത്രത്തിലെ ജയചന്ദ്രന്‍ ഈണമിട്ട് വിജയ് യേശുദാസ് ആലപിച്ച ഗാനo ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 27ന് ചിത്രം തീയറ്ററുകളിൽ എത്തും.