കോൽക്കത്ത: ഐപിഎൽ ട്വന്റി-20യിൽ രാജസ്ഥാൻ റോയൽസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ റോയൽസിന്റെ ഇന്നിംഗ്സ് 19-ാം ഓവറിൽ 142 റണ്‍സിന് അവസാനിക്കുകയായിരുന്നു.
തുടർച്ചയായ അഞ്ച് അർധസെഞ്ചുറികളിലൂടെ രാജസ്ഥാനെ ഇതുവരെ നയിച്ച ബട്ട്ലർക്ക് ഇന്നലെ 39 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 22 പന്തിൽനിന്ന് രണ്ട് സിക്സും അഞ്ച് ഫോറും അടക്കമായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഇന്നിംഗ്സ്. കോൽക്കത്ത 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. കോൽക്കത്തയ്ക്കായി ദിനേശ് കാർത്തിക് (31 നോട്ടൗട്ട്), ആന്ദ്രേ റസൽ (20 നോട്ടൗട്ട്) എന്നിവർ പുറത്താകാതെനിന്നു.