ഞായർ. ഡിസം 5th, 2021

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടം കൈവരിച്ച പേസ് ബോളർ മുഹമ്മദ് ഷമിയുടെ മികവിൽ അഫ്ഗാനിസ്ഥാന് എതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.11 റൺസിനാണ് ഇന്ത്യയ്ക്ക് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ അപ്രതീക്ഷമായ ബാറ്റിംഗ് തകർച്ചയാണ് കാണാൻ കഴിഞ്ഞത്.നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത് 224 റൺസ് മാത്രമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ഷമി എറിഞ്ഞ അവസാനത്തെ ഓവറിൽ പിറന്ന ഹാട്രിക്കോടു കൂടിയ 3 വിക്കറ്റാണ് വിജയം സമ്മാനിച്ചത്.കളിയിൽ ഷമി 4 വിക്കറ്റ് സ്വന്തമാക്കി. ബുംറ, ഹർദ്ദിക് പാണ്ഡ്യ, ചാഹൽ എന്നിവർ 2 വീതം വിക്കറ്റുകൾ സ്വന്തമാക്കി.