
കൊച്ചി: എറണാകുളത്ത് പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി. കോയമ്പത്തൂരിൽ ഒരു കോളേജിലെ വിദ്യാർഥികളാണ് ഇവർ എന്നാണ് വിവരം. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇരുവരും കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ വിദ്യാർഥികൾ ഇങ്ങോട്ടേക്കെത്തുകയായിരുന്നു.ജബ്രാൻ, അബ്ദുൾ സലാം എന്നിവരെയാണ് അപകടത്തിൽ പെട്ടത്. ഒമ്പത് പേരടങ്ങുന്ന യെമൻ വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ വിദ്യാർഥികളോട് പറഞ്ഞിരുന്നെങ്കിലും ഇവർ കുളിക്കാനിറങ്ങുകയായിരുന്നു.ഭാഷാപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാലാകാം ഇവർക്ക് കാര്യം മനസ്സിലാകാതിരുന്നതെന്ന് വാർഡ് മെമ്പർ പറഞ്ഞു. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലിൽ കാണാതായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരിൽ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാർഡും നാവികസേനയും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നുണ്ട്.
yemeni people missing kerala